Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parvathy Thiruvoth

അ​മ്മ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ; പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് പാ​ർ​വ​തി, മ​റു​പ​ടി​യു​മാ​യി പൃ​ഥ്വി​രാ​ജ്

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഐ ​നോ​ബ​ഡി​യു​ടെ പ്ര​സ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്ക​വേ​യാ​ണ് താ​രം ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ വേ​ദി​യി​ൽ സം​ഘ​ട​ന​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന മാ​ധ്യ​മ​ശൈ​ലി​യെ പൃ​ഥ്വി​രാ​ജ് സൗ​മ്യ​മാ​യി വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം ‘അ​മ്മ’ സം​ഘ​ട​ന​യി​ലെ വി​ഷ​യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഇ​ല്ലെ​ന്നു പാ​ർ​വ​തി തി​രു​വോ​ത്ത് വ്യ​ക്ത​മാ​ക്കി.

‘‘അ​മ്മ​യി​ൽ കു​റ​ച്ച് പ്ര​ശ്ന​ങ്ങ​ളൊ​ക്കെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​മാ​ണ്, ന​മ്മ​ളെ​ല്ലാം കാ​ണു​ന്നു​ണ്ട് വാ​ർ​ത്ത​ക​ൾ. ശ​രി​ക്കും ഈ ​പ്ര​സ് മീ​റ്റി​ൽ സി​നി​മ​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ മാ​ത്രം ചോ​ദി​ക്ക​ണം എ​ന്ന് അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തു​ന്ന​തി​ന് ഏ​റ്റ​വും വ​ലി​യ കാ​ര​ണം എ​ന്താ​ണെ​ന്ന് അ​റി​യോ ഇ​പ്പോ​ൾ ഞ​ങ്ങ​ളെ​ല്ലാം സ​മ​യം ക​ണ്ടെ​ത്തി ഇ​വി​ടെ എ​ത്തി​ച്ചേ​ർ​ന്ന​ത് ഈ ​സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന് വേ​ണ്ടി​യാ​ണ്.

നി​ങ്ങ​ളും നി​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട സ​മ​യം ക​ണ്ടെ​ത്തി പ​ല തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ഇ​വി​ടെ നി​ങ്ങ​ൾ വ​ന്ന​ത് ഐ ​നോ​ബ​ഡി എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന് നി​ങ്ങ​ൾ ദ​യ​വാ​യി വ​ര​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന  മാ​നി​ച്ചു​കൊ​ണ്ടാ​ണ്.  

ഞാ​നി​പ്പോ ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​ഞ്ഞാ​ൽ ‌ഇ​ന്ന​ത്തെ നി​ങ്ങ​ളു​ടെ ഈ ​പ്ര​സ് മീ​റ്റി​ന്‍റെ ആ​ദ്യ​ത്തെ ആ​ർ​ട്ടി​ക്കി​ൾ അ​മ്മ സം​ഘ​ട​ന​യു​ടെ പ്ര​ശ്ന​ങ്ങ​ളെ​കു​റി​ച്ച് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ​ത് എ​ഴു​തി​യി​ട്ട് അ​തി​ന്‍റെ താ​ഴെ എ​വി​ടെ​യോ ‘ഐ ​നോ​ബ​ഡി’ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​സ്മീ​റ്റി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു എ​ന്നാ​യി​രി​ക്കും. 

പി​ന്നെ ഞ​ങ്ങ​ൾ ഈ ​പ്ര​സ്മീ​റ്റ് ന​ട​ത്തു​ന്ന​തു​കൊ​ണ്ട് എ​ന്ത് ഗു​ണ​മാ​ണു​ള്ള​ത്. അ​പ്പോ ദ​യ​വു​ചെ​യ്ത് ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യാ​ൻ ഞ​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​നം എ​ന്ന രീ​തി​യി​ൽ ഇ​ന്ന് ഐ​നോ​ബ​ഡി​യെ കു​റി​ച്ച് എ​ഴു​തി​യി​ട്ട് അ​തി​ന്‍റെ താ​ഴെ അ​മ്മ സം​ഘ​ട​ന​യു​ടെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് ഞാ​ൻ ഇ​ങ്ങ​നെ പ​റ​ഞ്ഞു എ​ന്ന് എ​ഴു​ത​ണം എ​ന്നൊ​രു അ​പേ​ക്ഷ ഉ​ണ്ട് കേ​ട്ടോ.

ഇ​പ്പോ ആ ​സം​ഘ​ട​ന​യി​ൽ തീ​ർ​ച്ച​യാ​യി​ട്ടും എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​തു​പോ​ലെ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ ആ​ശ​യ​പ​ര​മാ​യി​ട്ടും അ​ല്ലാ​തെ​യും സം​ഭ​വി​ച്ചു.. 

അ​തി​ന് സം​ഘ​ട​ന​യ്ക്ക് ഉ​ള്ളി​ൽ നി​ന്നു​കൊ​ണ്ട് ര​മ്യ​മാ​യ രീ​തി​യി​ൽ ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല എ​ന്ന​തി​ന്‍റെ പ്ര​തി​ക്ഷേ​ധാ​ർ​ത്ഥം കു​റ​ച്ച് അം​ഗ​ങ്ങ​ൾ അ​വ​രു​ടെ അം​ഗ​ത്വ​വും സ്ഥാ​ന​ങ്ങ​ളും രാ​ജി​വ​ച്ചു. അ​ത് യാ​ഥാ​ർ​ഥ്യം. അ​പ്പോ ഒ​രു സം​ഘ​ട​ന​ക്ക് എ​ന്താ​ണ് ചെ​യ്യാ​ൻ ക​ഴി​യു​ക. 

ഒ​രു ജ​ന​റ​ൽ ബോ​ഡി വി​ളി​ച്ചു​കൂ​ട്ടി എ​ന്തെ​ങ്കി​ലു​മൊ​ക്കെ ഇ​വി​ടെ ഒ​രു പ​രി​ഹാ​ര​ത്തി​ന് സാ​ധ്യ​ത ഉ​ണ്ടോ എ​ന്ന് ച​ർ​ച്ച ചെ​യ്തു, ഇ​ല്ല എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട കു​റ​ച്ച് ആ​ൾ​ക്കാ​ർ സം​ഘ​ട​ന​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു​പോ​യി.

കു​റ​ച്ച് ആ​ൾ​ക്കാ​ർ ഉ​ള്ള സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ച്ചു. ഇ​നി മു​ന്നോ​ട്ട് എ​ന്ത് ചെ​യ്യാം എ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് ഒ​രു താ​ൽ​ക്കാ​ലി​ക അ​ഡ്‌​ഹോ​ക്ക്  ക​മ്മി​റ്റി​യെ അ​പ്പോ​യി​ന്‍റ് ചെ​യ്തു. 

ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മോ എ​ന്ന പ്രോ​സ​സ് ഇ​നി​ഷ്യേ​റ്റ് ചെ​യ്തു. അ​ത​ല്ലാ​തെ എ​ന്താ​ണ് ചെ​യ്യാ​ൻ ക​ഴി​യു​ക.

അ​പ്പോ അ​വ​ർ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും ഒ​ക്കെ ഉ​ത്ത​രം ക​ണ്ടെ​ത്താ​നും സാ​ധി​ക്ക​ട്ടെ എ​ന്നൊ​രു സി​നി​മാ പ്ര​വ​ർ​ത്ത​ക​നും ആ ​സം​ഘ​ട​ന​യു​ടെ ഒ​രു അം​ഗം എ​ന്ന നി​ല​യി​ൽ ഞാ​നും ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത്ര​യേ എ​നി​ക്ക് പ​റ​യാ​ൻ പ​റ്റൂ.’’ പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

Movies

ഒ​രു ന​ടി​യു​ടെ ഷെ​ൽ​ഫ് ലൈ​ഫ് ഏ​ഴ് വ​ർ​ഷം, ആ ​സ​മ​യം കൊ​ണ്ട് പ​ണം സ​മ്പാ​ദി​ക്കാ​ൻ പ​റ​ഞ്ഞു: പാ​ർ​വ​തി  

ഫി​ലിം​ഫെ​യ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ഒ​രു ന​ടി​യു​ടെ ഷെ​ൽ​ഫ് ലൈ​ഫ് ഏ​ഴ് വ​ർ​ഷ​മാ​ണെ​ന്നും ഈ ​കാ​ല​യ​ള​യി​ൽ ക​ഴി​യു​ന്ന​ത്ര കൊ​മേ​ഴ്സ്യ​ൽ സി​നി​മ​ക​ൾ ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​ൻ ആ​ളു​ക​ൾ ത​ന്നെ ഉ​പ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ് പാ​ർ​വ​തി​യു​ടെ കു​റി​പ്പ്.

ഫി​ലിം​ഫെ​യ​ർ പു​ര​സ്കാ​ര വേ​ദി​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ കു​റി​പ്പ്.

2025 ഡി​സം​ബ​റി​ൽ ഇ​ന്ത്യ​ൻ സി​നി​മാ രം​ഗ​ത്ത് ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ എ​ന്‍റെ 20 വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഞാ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ, ഒ​രു ന​ടി​യു​ടെ ഷെ​ൽ​ഫ്-​ലൈ​ഫ് പ​ര​മാ​വ​ധി ആ​റ്, ഏ​ഴ് വ​ർ​ഷ​മാ​ണെ​ന്ന് എ​ന്നോ​ട് പ​ല​രും പ​റ​ഞ്ഞി​രു​ന്നു.

എ​ല്ലാം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക, ക​ഴി​യു​ന്ന​ത്ര വാ​ണി​ജ്യ സി​നി​മ​ക​ൾ ചെ​യ്യു​ക, അ​ങ്ങ​നെ നി​ങ്ങ​ൾ​ക്ക് ധാ​രാ​ളം പ​ണം സ​മ്പാ​ദി​ക്കാം - നി​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ളോ ആ​ക്ടി​വി​സ​മോ നി​ങ്ങ​ളെ സ​മ്പ​ന്ന​രാ​ക്കി​ല്ല എ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​തെ​ല്ലാം ഇ​പ്പോ​ൾ വെ​റും ത​മാ​ശ മാ​ത്ര​മാ​യി. എ​ന്‍റെ കു​ടും​ബം എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ​യു​ണ്ട്.

ഏ​റ്റ​വും ന​ല്ല കൂ​ട്ടു​കാ​ർ എ​ന്നെ പി​ന്തു​ണ​യ്ക്കു​ന്നു. തി​ര​സ്‌​കാ​ര​ങ്ങ​ളേ​ക്കാ​ൾ മ​നു​ഷ്യ​ത്വ​ത്തെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ എ​ന്നെ​ത്ത​ന്നെ നി​ര​ന്ത​രം വി​ല​യി​രു​ത്താ​നു​ള്ള ക​ഴി​വ് ഞാ​ൻ വ​ള​ർ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ട്.

ഞാ​ൻ ഒ​രു പ്രൗ​ഡ് വി​സി​ൽ​ബ്ലോ​വ​ർ ആ​യി​രി​ക്കാം, എ​ന്നി​രു​ന്നാ​ലും ശ​ക്ത​മാ​യ വേ​ഷ​ങ്ങ​ൾ​ക്കാ​യി എ​ന്നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ, മി​ടു​ക്ക​രാ​യ ക​ഥ പ​റ​യു​ന്ന​വ​രെ ഞാ​ൻ ക​ണ്ടെ​ത്തു​ന്നു.

അ​തു​കൊ​ണ്ട് ഈ ​അ​ർ​ത്ഥ​ത്തി​ലെ​ല്ലാം എ​ന്‍റെ ജീ​വി​തം സ​മ്പ​ന്ന​മാ​ണ്. എ​ന്തൊ​രു ജീ​വി​തം! എ​ന്‍റെ ആ​റാ​മ​ത്തെ വി​ജ​യ​ത്തി​ന് ന​ന്ദി ഫി​ലിം ഫെ​യ​ർ."​പാ​ർ​വ​തി കു​റി​ച്ചു.

Movies

സേ ​ഇ​റ്റ്, സേ ​ഇ​റ്റ്...​അ​ന്ന് 'ക​സ​ബ​'യു​ടെ പേ​ര് പാ​ർ​വ​തി​യെ കൊ​ണ്ട് പ​റ​യി​പ്പി​ച്ച ഗീ​തു; ഇ​ന്ന് സ്ത്രീ ​വി​രു​ദ്ധ​ത​യു​ടെ അ​മ​ര​ത്ത്

വ​ർ​ഷം 2016, മ​മ്മൂ​ട്ടി ചി​ത്രം ക​സ​ബ റി​ലീ​സാ​യ സ​മ​യം. ചി​ത്ര​ത്തി​ലെ താ​ര​ത്തി​ന്‍റെ ക​ഥാ​പാ​ത്രം സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളും ആ​ക്ഷ​നും കാ​ണി​ച്ചെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ധാ​ന വി​മ​ർ​ശ​ന​ങ്ങ​ൾ. ഇ​തി​നെ​തി​രെ അ​ന്ന് ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യ പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഗീ​തു മോ​ഹ​ൻ​ദാ​സ്. സ്ത്രീ​വി​രു​ദ്ധ സി​നി​മ​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡ​ബ്ല്യൂ​സി​സി രം​ഗ​ത്ത് വ​ന്നു.

അ​ന്ന് ഒ​രു ച​ല​ച്ചി​ത്ര മേ​ള​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പാ​ർ​വ​തി തി​രു​വോ​ത്ത് ക​സ​ബ സി​നി​മ​യു​ടെ പേ​ര് പ​റ​യാ​തെ വി​മ​ർ​ശി​ച്ച​പ്പോ​ൾ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ഗീ​തു മോ​ഹ​ൻ​ദാ​സ് "സേ ​ഇ​റ്റ്, സേ ​ഇ​റ്റ്" (അ​ത് പ​റ​യൂ) എ​ന്ന് പ​റ​ഞ്ഞ് പാ​ർ​വ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​തേ ഗീ​തു മോ​ഹ​ൻ​ദാ​സ് സം​സ്ഥാ​നം ക​ട​ന്ന​പ്പോ​ൾ സ്ത്രീ​വി​രു​ദ്ധ​ത മ​റ​ന്നു​വെ​ന്നും സെ​ക്സി​നെ ആ​ഘോ​ഷ​മാ​ക്കി കാ​ണി​ച്ച​തു​മാ​ണ് ഇ​പ്പോ​ഴ​ത്തെ ച​ർ​ച്ച​ക​ളി​ലൊ​ന്ന്.

സേ ​ഇ​റ്റ്, സേ ​ഇ​റ്റ് എ​ന്ന ഗീ​തു​വി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ടാ​ണ് പാ​ർ​വ​തി സി​നി​മ​യു​ടെ പേ​ര് പ​റ​യാ​ൻ നി​ർ​ബ​ന്ധി​ത​യാ​യ​ത്. അ​ത് അ​വ​രു​ടെ ക​രി​യ​റി​നെ ത​ന്നെ ബാ​ധി​ച്ചെ​ന്ന് നി​സം​ശ​യം പ​റ​യാം. അ​തേ ഗീ​തു മോ​ഹ​ൻ​ദാ​സ് പ​ത്തു​കൊ​ല്ലം ആ​യ​പ്പോ​ൾ ഇ​ര​ട്ട​ത്താ​പ്പ് സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ് എ​ന്ന​താ​ണ് പ​ല​രു​ടെ​യും ചോ​ദ്യം.

ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത് യ​ഷ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ജ​നു​വ​രി എ​ട്ടി​നാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ കാ​ണി​ച്ച രം​ഗ​ങ്ങ​ൾ ക​ട​ന്നു​പോ​യി എ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.

ഗീ​തു മോ​ഹ​ൻ​ദാ​സി​ൽ‌ നി​ന്ന് ഇ​ങ്ങ​നെ​യൊ​രു ഐ​റ്റം തീ​രെ പ്ര​തീ​ക്ഷി​ച്ചി​ല്ല എ​ന്നാ​ണ് ക​മ​ന്‍റു​ക​ൾ നി​റ​യു​ന്ന​ത്. Say it teams ഒ​ക്കെ എ​വി​ടാ​ണോ എ​ന്തോ, സ്ത്രീ​ത്വ​ത്തി​ന് യാ​തൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല സു​ഹൃ​ത്തു​ക്ക​ളെ എ​ന്നും ക​മ​ന്‍റു​ക​ളു​ണ്ട്.

Movies

ആ​ദ്യ​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ൽ; പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

മി​ക​വാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്ത് മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ കൈ​യ്യൊ​പ്പ് പ​തി​ച്ച പാ​ർ​വ​തി തി​രു​വോ​ത്ത് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൂ​ത്താ​ട്ടു​കു​ള​ത്ത് ആ​രം​ഭി​ച്ചു.

ഷ​ഹ​ദാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഏ​റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ, അ​നു​രാ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.11 ഐ​ക്ക​ൺ​സ് ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ർ​ജു​ൻ സെ​ൽ​വ​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ജെ​ബി മേ​ത്ത​ർ എം​പി​യും, പാ​ർ​വ​തി തി​രു​വോ​ത്തും ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.​എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - മ​നോ​ജ് കു​മാ​ർ സ്വി​ച്ചോ​ൺ​ക​ർ​മ​വും സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും പാ​ർ​വ​തി​യും ചേ​ർ​ന്ന് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

അ​ഭി​നേ​താ​ക്ക​ളാ​യ വി​ന​യ് ഫോ​ർ​ട്ട്, മാ​ത്യു തോ​മ​സ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ജ​യ​ശ്രീ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ റോ​ജി ജോ​ൺ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പൂ​ജാ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ക​ലാ​സം​വി​ധാ​യ​ക​ൻ മു​കേ​ഷ് മോ​ഹ​ൻ ഒ​രു​ക്കി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ സെ​റ്റി​ൽ ചി​ത്രീ​ക​ര​ണ​വും ആ​രം​ഭി​ച്ചു.

Movies

ഒരിക്കലും മറക്കാനാവാത്ത സംഭാവന, വാക്കാൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത നഷ്ടം: പാർവതി തിരുവോത്ത്

കൊച്ചി: നടൻ ശ്രീനിവാസന്‍റെ വിയോഗം മൂലം വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനിവാസനെ അവസാനമായി കാണാൻ തൃ​പ്പു​ണി​ത്തു​റ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു പാർവതി. നടിയെ കൂടാതെ, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവരും ഇന്ന് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം, ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ആരംഭിച്ചു. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Kerala

ഒരിക്കലും മറക്കാനാവാത്ത സംഭാവന, വാക്കാൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത നഷ്ടം: പാർവതി തിരുവോത്ത്

കൊച്ചി: നടൻ ശ്രീനിവാസന്‍റെ വിയോഗം മൂലം വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനിവാസനെ അവസാനമായി കാണാൻ തൃ​പ്പു​ണി​ത്തു​റ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു പാർവതി. നടിയെ കൂടാതെ, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവരും ഇന്ന് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം, ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ആരംഭിച്ചു. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Latest News

Corehub Up